Movies

‘ഇവര്‍ ലൈംഗികതയെ വികലമാക്കുന്നു’; ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനം

ഹര ഹര മഹാദേവകി, ഇരുട്ട് അറയില്‍ മുരട്ടുകുത്ത് എന്നീ അഡല്‍റ്റ് കോമഡി ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു തമിഴകത്ത് ലഭിച്ചത്. ഇതിന്റെ ചുവടുപിടിച്ച് തമിഴില്‍ നിന്നും മറ്റൊരു അഡല്‍റ്റ് കോമഡി ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. വിമല്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു.

ആശ്‌ന സവേരിയാണ് നായിക. നടി ഷംന കാസിമും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ആനന്ദ് രാജ്, മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. എ. ആര്‍. മുകേഷ് സംവിധാനം. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമയുടെ പ്രമൊ ട്രെയിലറിലും ദ്വയാര്‍ഥ പ്രയോഗങ്ങളും രംഗങ്ങളും കാണാം.

എന്നാല്‍ ട്രെയിലറിന് താഴെ വിമര്‍ശനവുമായി തമിഴ് പ്രേക്ഷകര്‍ എത്തുന്നുണ്ട്. തമിഴ് സിനിമ ഇപ്പോള്‍ മികച്ച സിനിമകളുമായി മുന്നേറുമ്പോള്‍ ഇതുപോലുള്ള വൃത്തികെട്ട സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രേക്ഷകര്‍ പറയുന്നു. ഈ ചിത്രത്തോടെ വിമല്‍ തന്റെ പേര് കളയുമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.