Latest News

കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും, ബി.ജെ.പിക്ക് അടിതെറ്റും: അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജ്യം ഉറ്റുനോക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ മധ്യപ്രദേശില്‍ കനത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രാജസ്ഥാനില്‍ 105 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെപി 85 ല്‍ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചനം.

അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം തുടരുമെന്നും സര്‍വേ പ്രവചിക്കുന്നു. ഏറ്റവും നിര്‍ണായകമവുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സര്‍വേ ഫലങ്ങള്‍ ബി.ജെ.പി ക്ക് ഒട്ടും ആശ്വാസകരമല്ല. മറ്റ് ഇടങ്ങളില്‍ ആശ്വാസകരമായ മുന്നേറ്റം കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും മിസോറാമില്‍ അടിതെറ്റിയേക്കാം. നേരത്തെ നിയസഭ പിരിച്ചുവിട്ട് ജനവിധി തേടിയ മുഖ്യമന്ത്രിക്ക് ആശ്വസിക്കാവുന്ന പ്രവചനമാണ് തെലങ്കാനയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

മധ്യപ്രദേശ്

മധ്യപ്രദേശ്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളിൽ രണ്ടെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ബിജപിക്കും ഒപ്പം. റിപ്പബ്ലിക് ടിവി– ജൻ കി ബാത്ത്, ടൈംസ് നൗ സിഎൻഎക്സ് എന്നിവ ബിജെപിക്കൊപ്പവും ഇന്ത്യ ന്യൂസ് എംപി, ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ കോൺഗ്രസിനൊപ്പവുമാണ്.

റിപ്പബ്ലിക് ടിവി– ജൻ കി ബാത്ത്

ബിജെപി 108–128

കോൺഗ്രസ് 95–115

ബിഎസ്പി പൂജ്യം

മറ്റുള്ളവർ 7

∙ടൈംസ് നൗ– സിഎൻഎക്സ്

ബിജെപി 126

കോൺഗ്രസ് 89

ബിഎസ്പി 6

മറ്റുള്ളവർ 9

∙ഇന്ത്യ ന്യൂസ് എംപി

ബിജെപി 106

കോൺഗ്രസ് 112

ബിഎസ്പി 0

മറ്റുള്ളവർ 12

∙ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ

ബിജെപി 102–120

കോൺഗ്രസ് 104–122

ബിഎസ്പി 1–3

മറ്റുള്ളവർ 3–8

രാജസ്ഥാൻ

രാജസ്ഥാനില്‍ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെയും ടൈംസ് നൗ സിഎൻഎസ് എക്സിറ്റ്പോളുകൾ പ്രവചിക്കുന്നു. ‌

∙ഇന്ത്യ ടുഡെ–ആക്സിസ് മൈ ഇന്ത്യ

ബിജെപി 55–72

കോണ്‍ഗ്രസ് 119–141

ബിഎസ്പി 0

മറ്റുള്ളവർ 4–11

∙ടൈംസ് നൗ–സിഎന്‍എക്സ്

ബിജെപി 85

കോണ്‍ഗ്രസ് 105

ബിഎസ്പി 2

മറ്റുള്ളവർ 7

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ– സിഎൻ എക്സ്, ഇന്ത്യ ടിവി എക്സിറ്റ് പോൾ ഫലങ്ങൾ‌. റിപ്പബ്ലിക്– സീ വോട്ടർ, ന്യൂസ് നേഷൻ എന്നിവ കോണ്‍ഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

∙ടൈംസ് നൗ–സിഎൻഎക്സ്

ബിജെപി 46

കോൺഗ്രസ് 35

ബിഎസ്പി 7

മറ്റുള്ളവർ 2

∙റിപ്പബ്ലിക്–സീ വോട്ടർ

ബിജെപി 35–43

കോൺഗ്രസ് 40–50

ബിഎസ്പി 3–7

മറ്റുള്ളവർ 0

∙ന്യൂസ് നേഷൻ

ബിജെപി 38–46

കോൺഗ്രസ് 40–50

ബിഎസ്പി 4–8

മറ്റുള്ളവർ 0–4

∙ഇന്ത്യ ടിവി

ബിജെപി 42–50

കോൺഗ്രസ് 32–38

ബിഎസ്പി 6–8

മറ്റുള്ളവർ 1–3

തെലങ്കാന

തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടിആർഎസെന്ന് ടൈംസ് നൗ– സിഎൻ എക്സ് എക്സിറ്റ് പോൾ ഫലം. കോൺഗ്രസ്–ടിഡിപി–സിപിഐ–ടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവർ ഒൻപത് സീറ്റ് നേടും

∙ റിപ്പബ്ലിക് ടിവി–ജൻ കിബാത്ത്

ടിആർഎസ് 50–65

കോൺഗ്രസ് 38–52

ബിജെപി 4–7

മറ്റുള്ളവർ 8–17

∙ ടൈംസ് നൗ–സിഎൻഎക്സ്

ടിആർഎസ് 66

കോൺഗ്രസ് 37

ബിജെപി 7

മറ്റുള്ളവർ 9

∙ ന്യൂസ് എക്സ്

ടിആർഎസ് 57

കോൺഗ്രസ് 46

ബിജെപി 6

മറ്റുള്ളവർ 10

∙ ടിവി 9 തെലുഗു– ആര

ടിആർഎസ് 75–85

കോൺഗ്രസ് 25–35

ബിജെപി 2–3

മറ്റുള്ളവർ 7–11

∙ ഇന്ത്യ ടുഡെ– ആക്സിസ് മൈ ഇന്ത്യ

ടിആർഎസ് 79–91

കോൺഗ്രസ് 21–33

ബിജെപി 1–3

മറ്റുള്ളവർ 4–7

∙ ടിവി 5 ന്യൂസ്

ടിആർഎസ് 50–65

കോൺഗ്രസ് 38–52

ബിജെപി 4–7

മറ്റുള്ളവർ 8–14

മിസോറം

മിസോറമിൽ എംഎൻഎഫും കോൺഗ്രസും തമ്മിലെ സീറ്റ് നിലയിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് റിപ്പബ്ലിക് സി വോട്ടേഴ്സ് എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്ക് സീറ്റൊന്നും കിട്ടില്ല

∙റിപ്പബ്ലിക് സി– വോട്ടേഴ്സ്

ബിജെപി 0

കോൺഗ്രസ് 14–18

എംഎൻഎഫ് 16–20

മറ്റുള്ളവർ 3–10