Sports

രണ്ടാം ലോക മഹായുദ്ധ കാലത്തോളം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് യാസിര്‍ ഷാ

അതിവേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷാ. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം വില്യം സോമര്‍വില്ലേയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണു താരം ഈ നേട്ടം സ്വന്തമാക്കിയത്.

82 വര്‍ഷം മുമ്പ്, 1936ല്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരി ഗ്രിമെറ്റ് സ്ഥാപിച്ച റിക്കാര്‍ഡാണ് ഷാ മറികടന്നത്. 36 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് ഗ്രിമെറ്റ് തന്റെ 200 ടെസ്റ്റ് വിക്കറ്റുകളിലേക്ക് എത്തിയത്. ഈ ലക്ഷ്യം വെറും 33 ടെസ്റ്റുകളില്‍ ഷാ മറികടന്നു.

മൂന്നു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍നിന്ന് ഷാ 22 വിക്കറ്റുകള്‍ നേടിയിരുന്നു. ഓരോ ടെസ്റ്റുകളില്‍ ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാല്‍ മൂന്നാം ടെസ്റ്റ് നിര്‍ണായകമാണ്.