ഒരിക്കലെങ്കിലും വാര്‍ത്താസമ്മേളനം നടത്തി നോക്കൂ, രസകരമാണ്; മോദിയെ പരിഹസിച്ച് രാഹുല്‍

single-img
6 December 2018

അധികാരമേറ്റ് 1,654 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുതവണ പോലും വാര്‍ത്താ സമ്മേളനം നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതും രസകരമാണെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു. കൂടാതെ ഹൈദരാബാദില്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം.

തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാല്‍ തന്റെ പാര്‍ട്ട്‌ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാന്‍ മോദി സമയം കണ്ടെത്തണമെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച വേളയിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.