കോഹ്‌ലിയെ ഒറ്റകൈയില്‍ പറന്നുപിടിച്ച് ഖവാജ: വീഡിയോ

single-img
6 December 2018

അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കിയ ഉസ്മാന്‍ ഖവാജയുടെ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പേസര്‍ പാറ്റ് കമ്മിണ്‍സ് എറിഞ്ഞ 11ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ വിക്കറ്റ്. പാറ്റ് കമ്മിന്‍സിനെ നേരിടുന്നതിനിടെ കോഹ്‌ലിയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് പോയത് ഖവാജയുടെ സമീപത്തേക്ക്. പന്തിലേക്ക് പറന്ന് ചാടിയ ഖവാജ ഒറ്റകൈ ക്യാച്ചിലൂടെ നായകനെ പുറത്താക്കുകയായിരുന്നു. 16 പന്തില്‍ മൂന്ന് റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.