മക്കളുള്ള ഏതൊരു പ്രവാസിയുടേയും കണ്ണുനനയിക്കും ഈ വീഡിയോ; ഉറപ്പ്

single-img
6 December 2018

വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് അവര്‍ സ്‌നേഹം പങ്കുവയ്ക്കുന്നു. ഇടയ്ക്ക് ചില്ല് ഗ്ലാസ് തുറന്ന് അകത്തേക്ക് കയറാനും, അച്ഛനോട് പുറത്തേക്ക് ഇറങ്ങി വരാനും കുഞ്ഞ് പറയുന്നുണ്ട്.

ഒടുവില്‍ ജനലിലൂടെ അച്ഛന് ഉമ്മ കൊടുത്താണ് കുഞ്ഞ് യാത്രയാക്കിയത്. ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര് ആ അച്ഛന്റെ മുഖത്തും വ്യക്തമായിരുന്നു. ഈ വീഡിയോ കണ്ട ഏതൊരു പ്രവാസിയുടെയും കണ്ണും മനസും ഒന്ന് നീറിയിട്ടുണ്ടാകുമെന്നുറപ്പാണ് എന്ന് പറഞ്ഞാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

Serammuuu😘❤❤😘

Posted by Staly Vinesh on Tuesday, December 4, 2018