കേരളത്തില്‍ സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു

single-img
5 December 2018

അച്ഛനമ്മമാരില്‍ നിന്ന് സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നുവെന്ന് നിയമസഭ സമിതിയുടെ കണ്ടെത്തല്‍. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നതും വൈകുന്നു. കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടി വേണമെന്ന് നിയമസഭ സമിതി നിര്‍ദേശിച്ചു.

അച്ഛനമ്മമാരെ പരിപാലിക്കാത്ത മക്കള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ബസിലെ സീറ്റ് സംവരണം നിഷേധിക്കുന്നവര്‍ക്കുള്ള പിഴത്തുക 100 ല്‍ നിന്ന് 500 ആക്കി ഉയര്‍ത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. സി. കെ നാണു അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു.