പ്രിയങ്ക ചോപ്ര നിക്ക് വിവാഹ വേദിയില്‍ തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
5 December 2018

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ വിവാഹസത്ക്കാരവേദിയിലെത്തിയ മോദി ദമ്പതികള്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. നിക്കിനെയും കുടുംബത്തെയും പ്രിയങ്ക മോദിക്ക് പരിചയപ്പെടുത്തി.

കുടുംബത്തിനൊപ്പം വേദിയില്‍ തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷവുമാണ് മോദി മടങ്ങിയത്. ഇരുവര്‍ക്കും റോസാപുഷ്പങ്ങളാണ് മോദി സമ്മാനമായി നല്‍കിയത്. വിരാട് കോഹ്‌ലി–അനുഷ്‌ക ശര്‍മ്മ വിവാഹത്തിനെത്തിയപ്പോഴും മോദി റോസാപുഷ്പങ്ങളാണ് നവദമ്പതികള്‍ക്ക് നല്‍കിയത്.