മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി: വീഡിയോ

single-img
5 December 2018

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്റെ വിമാനമാണ് കരിപ്പൂരില്‍ ഇറങ്ങിയത്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട സൗദിയുടെ എസ്‌വി 746 വിമാനം രാവിലെ 11.10നാണ് കരിപ്പൂരിലെത്തിയത്. ആഴ്ചയില്‍ ഏഴ് ദിവസമാണ് കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലെന്‍സിന്റെ സര്‍വീസ്.

കരിപ്പൂരിലെത്തിയ സൗദി എയർലൈൻ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. അതിജീവനത്തിന്റെ പുതുചരിത്രം രചിക്കുകയാണ് നമ്മുടെ കരിപ്പൂർ

Posted by M K Raghavan on Tuesday, December 4, 2018

2015 ഏപ്രിലിലാണ് ഇ ശ്രേണിയിലുള്ള വലിയ വിമാനം അവസാനമായി കോഴിക്കോട് സര്‍വീസ് നടത്തിയത്. റണ്‍വേ നവീകരണത്തിനായി 2015 മേയില്‍ കോഴിക്കോട്ട് വിമാനത്താവളം ഭാഗികമായി അടച്ചിട്ടതോടെയാണ് സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ എന്നിവയുടെ വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത്.

നവീകരണം പൂര്‍ത്തിയായെങ്കിലും റണ്‍വേയിലെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടായി. നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ, പ്രവാസി സംഘടനകളുടെയും ഇടപെടലാണ് കോഴിക്കോടിന് തുണയായത്.

മാസങ്ങള്‍ക്ക് ശേഷം വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വീണ്ടുമെത്തി. സൗദി എയര്‍ലൈനിന്റെ യാത്രക്കാരെ ആവേശത്തോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി.

Posted by PK Kunhalikutty on Tuesday, December 4, 2018

കോഴിക്കോട്ട് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി തേടിയെത്തിയ സൗദി എയര്‍ലൈന്‍സിന് ഓഗസ്റ്റ് ഒന്‍പതിന് ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ആന്‍ഡ് ഏവിയേഷന്‍) അനുമതി ലഭിച്ചു. ജിദ്ദയിലേക്ക് ആഴ്ചയില്‍ നാലും റിയാദിലേക്ക് മൂന്നും സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കും മറ്റു ദിവസങ്ങളില്‍ ജിദ്ദയിലേക്കുമാണു സര്‍വീസ്.

കരിപ്പൂർ ആദ്യ വിമാനം എത്തി

Posted by M K Raghavan on Tuesday, December 4, 2018