20 കഴുതപ്പുലികള്‍ സിംഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു; അവസാന നിമിഷം രക്ഷക്കെത്തിയത് മറ്റൊരു സിംഹം: ജീവന്‍ തിരികെ കിട്ടിയപ്പോള്‍ രക്ഷപ്പെടുത്തിയ സിംഹത്തിനരികെയെത്തി മുഖമുരുമ്മി നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്ന കാഴ്ച: വീഡിയോ

single-img
5 December 2018

കഴിഞ്ഞ ദിവസം ബിബിസി പുറത്തു വിട്ട കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റപ്പെട്ടു പോയ സിംഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അത്യാക്രമണ ശേഷിയുളള 20 ഓളം വരുന്ന കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റയാനായി പൊരുതുന്ന റെഡ് എന്ന് പേരുളള ആഫ്രിക്കന്‍ സിംഹത്തിന്റെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വീഡിയോ ആണ് ബിബിസി പുറത്തു വിട്ടത്.

റെഡിനെ വളഞ്ഞിട്ടാണ് കഴുതപ്പുലികള്‍ ആക്രമിച്ചത്. ചെറുത്തു നില്‍ക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കൂട്ടമായി എത്തുന്ന കഴുതപ്പുലികള്‍ക്കു മുന്നില്‍ ഒറ്റപ്പെട്ടു പോകുന്ന സിംഹങ്ങള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ല. പക്ഷേ ടാറ്റു എന്നൊരു കൂട്ടുകാരന്‍ സിംഹം റെഡിന്റെ രക്ഷക്കെത്തി.

ഒറ്റക്കെട്ടായി സിംഹങ്ങള്‍ കഴുതപ്പുലികള്‍ക്കു നേരെ തിരിഞ്ഞതോടെ കഴുതപ്പുലികള്‍ ജീവനും കൊണ്ടും രക്ഷപ്പെട്ടു. ജീവന്‍ തിരികെ കിട്ടിയ റെഡ് ടാറ്റുവിന് അരികില്‍ ഓടിയെത്തി മുഖമുരുമ്മി നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്ന കാഴ്ച അതിജീവനത്തിന്റെയും മനോഹരമായ സൗഹൃദ കാഴ്ചയായിരുന്നു. ലോകപ്രശസ്ത വന്യജീവി മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ആറ്റണ്‍ബറോയാണ് ഈ വീഡിയോ ശബ്ദം നല്‍കിയിരിക്കുന്നത്.