രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ചു; ബിജെപി നേതാവിനെകൊണ്ട് മാപ്പ് പറയിപ്പിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍

single-img
4 December 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച അധിക്ഷേപിച്ച ബിജെപി നേതാവിനെ ശകാരിക്കുകയും മാപ്പ് പറയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് കൗണ്‍സിലറിന്റെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയായ ദേവാജി ഭായിയാണ് രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് പുലിവാലു പിടിച്ചത്.

രാജസ്ഥാനിലെ ബൻസാരയില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം. ബി.ജെ.പി എം.പി ദേവാജി ഭായിയാണ് രാഹുലിനെ പപ്പുവെന്ന് വിളിച്ചത്. ഉടൻ സദസിലിരുന്ന കോണ്‍ഗ്രസിന്റെ ബന്‍സ്വാര കൗണ്‍സിലറായ സീതാ ദാമോർ ശക്തമായ എതിർപ്പുമായി രംഗത്തെതി. ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്ക് താങ്കള്‍ പ്രയോഗിച്ച ആ വാക്ക് ശരിയായില്ലെന്നും അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആവശ്യപ്പെടു.

‘നിങ്ങള്‍ നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും..’ എന്നായിരുന്നു ബി.ജെ.പി എം.പി. പറഞ്ഞത്. എന്നാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി എംപിക്ക് മാപ്പ് പറയേണ്ടി വന്നു..