നെല്ലിക്കാട് ഖാദിരിയ്യാ അറബി കോളേജിന്റെ വാർഷികം 5ന്

single-img
4 December 2018

പോത്തൻകോട്: നെല്ലിക്കാട് ഖാദിരിയ്യാ അറബി കോളേജിന്റെ 34-ാമത് വാർഷികവും ആണ്ടുനേർച്ചയും 5മുതൽ 6വരെ ഖാദിരിയ്യാ നഗറിൽ നടക്കും. 5ന് രാവിലെ 7ന് ചെയർമാൻ ശൈഖുനാ എ. സൈനുൽ ആബ്ദ്ദീൻ മുസ്ലിയാർ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ 9ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിന് ഡോ. വിനോദ് കുമാർ നേതൃത്വം നൽകും. വൈകിട്ട് 4ന് സ്വലാത്ത് മജ്‌ലിസും 8 ന് ബുർദാ മജ്‌ലിസും നടക്കും.

6ന് രാവിലെ ആറു മണിക്ക് ദിക്കിർ, സ്വലാത്ത്, മുഹിയ്യിദ്ദീൻ റാത്തീബ്, മൗലിദും. 8.30 മുതൽ പ്രശസ്ത പണ്ഡിതർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയും നടക്കും. തുടർന്ന് നടക്കുന്ന പ്രാർത്ഥന ചേളാരി കെ.എസ്.കെ. തങ്ങൾ അൽഹൈദ്റൂസി മലപ്പുറം നിർവഹിക്കും. 11.30 ന് നടക്കുന്ന വാർഷിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ എ. സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തും.

ഈ വർഷത്തെ ഖാദിരിയ്യാ അവാർഡിന് അർഹരായ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, ജസ്​റ്റിസ് കെമാൽ പാഷ, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, മാദ്ധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു എന്നിവർക്കുള്ള പുരസ്‌കാര വിതരണം ഡെപ്യൂട്ടി സ്പീക്കർ വി. ശശിയും പ്രശസ്തി പത്ര സമർപ്പണം ​ടി.കെ.എ. നായരും, പൊന്നാട ചാർത്തൽ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും നിർവഹിക്കും.

സാധു പെൺകുട്ടികളുടെ വിവാഹത്തിന് ഉസ്താദുൽ അസാതീത് ശൈഖുനാ കെ.പി. അബൂബക്കർ ഹസ്രത്ത് കാർമ്മികത്വം നൽകുമെന്ന് ചെയർമാൻ സൈനുലാബ്ദീൻ മുസ്ലിയാരും ജനറൽ കൺവീനർ തെക്കൻ സ്​റ്റാർ ബാദുഷയും അറിയിച്ചു.