മലപ്പുറത്ത് ‘നില്ല് നില്ല്’ ടിക് ടോക്ക് കാര്യമായി; സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരുക്ക്

single-img
4 December 2018

തിരൂർ: സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശത്തിനിടയാക്കിയ ‘ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്’ ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു. സംഘർത്തിൽ ഒരു സ്ത്രീയടക്കം എട്ട് പേർക്ക് പരിക്കേറ്റു. തിരൂർ സ്വദേശികളായ നസീം, ഫർഹാൻ, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിൻ, മന്നാൻ, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ:

വെള്ളിയാഴ്ച ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപ്പെട്ടു. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരില്‍ ചിലരെ മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു.

ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

റോഡിൽ വാഹനങ്ങൾക്കു മുമ്പിലേക്ക്​ ഇറങ്ങി നിന്ന്​ നില്ല്​ നില്ല്​..നില്ലെ​​െൻറ നീല കുയിലേ.. എന്ന പാട്ടിനൊത്ത്​ നൃത്തം ചെയ്​ത് അതി​​െൻറ ദൃശ്യം​ ‘ടിക്​ ടോക്’​ എന്ന ആപ്പിൽ പോസ്​റ്റ്​ ചെയ്യുന്നതാണ്​ ചലഞ്ച്​. ഒറ്റക്കും സംഘമായും ഒ​േട്ടറെ പേർ ഇങ്ങനെ വിഡിയോ എടുത്തിടുന്നുണ്ട്​.2014 ല്‍ മ്യൂസിക്കലി എന്ന പേരില്‍ തുടങ്ങിയ ആപ്പ് ആണ് ഇപ്പോള്‍ ടിക് ടോക് എന്ന് അറിയപ്പെടുന്നത്.