ഗോവധം ആരോപിച്ച് സംഘര്‍ഷം; യുപിയില്‍ കൊലപ്പെടുത്തിയത് ദാദ്രിയില്‍ മുഹമ്മദ്‌ അഖ്ലാക്കിന്റെ ആള്‍ക്കൂട്ടക്കൊല അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ

single-img
4 December 2018

കന്നുകാലികളെ കശാപ്പ് ചെയ്‌തെന്ന വാര്‍ത്തയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം നടത്തിയ അക്രമത്തിൽ കൊല്ലപ്പെട്ടത് മൊഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ. സയാനയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുബോദ് കുമാര്‍ സിംഗ് ആണ് മരിച്ചത്.ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിനിടെ കൊല്പപെട്ട സൈന സ്റ്റേഷന്‍ ഓഫീസറായ സുബോദ് കുമാര്‍ സിംഗ് വെടിയേറ്റു മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ‍25 കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്രമണങ്ങള്‍ തുടങ്ങിയത്. അക്രമത്തില്‍ പൊലീസ് ഉദ്യോദസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട പൊലീസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ്ശഹറിലെ മഹാവ് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാളെന്നും കലാപം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത പ്രദേശമാണിതെന്നും എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതും സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ചതും സുബോദ് കുമാര്‍ സിംഗ് ആണ് . അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശു ഇറച്ചിയല്ലെന്ന് പിന്നീട് നടന്ന പരിശോധനയില്‍ തെളിഞ്ഞിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശു ഇറച്ചിയല്ലെന്ന് പിന്നീട് നടന്ന പരിശോധനയില്‍ തെളിഞ്ഞിരുന്നു. ദാദ്രി കൊലപാതകത്തില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അടക്കം പ്രതികളാണെന്നും കണ്ടെത്തിയിരുന്നു. പക്ഷേ, അന്വേഷണത്തിന്റെ പാതിയില്‍ സുബോധ് സംഗിനെ വരാണസയിലേക്ക് സ്ഥലം മാറ്റി.