പ്രവാസികൾക്ക് രേഖകൾ ശരിയാക്കാൻ ഒരവസരം കൂടി നൽകി യുഎഇ

single-img
3 December 2018

യൂ.എ.ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് വീണ്ടും ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം നീട്ടിക്കിട്ടി.

തിങ്കളാഴ്ച കാലത്താണ് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വകുപ്പ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും നവംബര്‍ 30 വരെ അറിയിപ്പൊന്നും വന്നില്ല. ഇതോടെയാണ് പൊതുമാപ്പ് കാലാവധി തീര്‍ന്നുവെന്ന അനുമാനത്തില്‍ എല്ലാവരും എത്തിയത്.