” നീ എന്റെ കൈപിടിക്കടാ; സാക്ഷി പോയി”; രൺവീർ സിങ്-ദീപിക റിസപ്ഷനിൽ ഹാർദിക്കിനോട് ധോണി

single-img
3 December 2018

രൺവീർ സിങ്-ദീപിക പദുക്കോൺ ദമ്പതികൾ മുംബൈയിൽ ഒരുക്കിയ ചടങ്ങിൽ നിരവധി സെലിബ്രിറ്റികളാണ് എത്തിയത്. എന്നാൽ താരങ്ങളായത് ഇന്ത്യയുടെ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണിയും ഹാർദിക് പാണ്ഡ്യയും ആയിരുന്നു. ശനിയാഴ്ച രാത്രിയിൽ മുംബൈയിൽ നടന്ന റിസപ്ഷനിൽ ധോണിയും ഭാര്യ സാക്ഷിയും ഹാർദ്ദിക്കും ഒരുമിച്ചാണ് എത്തിയത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിച്ച സാക്ഷിയെ ധോണി നിർബന്ധിപ്പിച്ചാണ് കൂട്ടിക്കൊണ്ടു വന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഫ്രെയിമിൽ നിന്ന് സാക്ഷി ഓടി രക്ഷപ്പെട്ടു. സാക്ഷി പോയതോടെ ധോണിയുടെ കൈ പിടിക്കാൻ ആരുമില്ലാതെയായി. അതോടെയാണ് ഹാർദിക്കിനോട് കൈ പിടിക്കാൻ ധോണി ആവശ്യപ്പെട്ടതും. സംഭവം തമാശയായതോടെ സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ തരംഗമാകുകയും ചെയ്തു.