കല്യാണവീട്ടിൽ താരമായി ദുല്‍ഖര്‍ സല്‍മാന്റെ മകൾ; വീഡിയോ

single-img
3 December 2018

ഒരു വിവാഹ ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോയിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് ദുല്‍ഖര്‍ സല്‍മാന്റെ മകൾ മറിയമാണ്. അമ്മയുടെ മടയിലിരുന്ന് കുസ്യതി കാട്ടുന്ന കുഞ്ഞ് മറിയമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ താരം.

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’