സംസ്ഥാനത്ത് കോംഗോ പനി;മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍; കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായി

single-img
3 December 2018

തൃശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികില്‍സയില്‍. വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത് .

കേരളത്തില്‍ ആദ്യമായിട്ടാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി പടരുന്നത് രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ്.കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോൾ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.