ആക്ഷന്‍ ഹീറോ ബിജു റീലോഡഡ്: നെഞ്ച് പൊട്ടി പാടി സുരേഷ്, താളമിട്ട് പൊലീസുകാര്‍; നാടന്‍ പാട്ടിലമര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷന്‍: വീഡിയോ

single-img
2 December 2018

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളുമായി മലയാളിക്ക് പ്രിയങ്കരനായ കലാകാരനാണ് സുരേഷ് പള്ളിപ്പാറ. ഒരു സുഹൃത്തിനെ കാണാനായി സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ സുരേഷിനെക്കൊണ്ട് പാടിച്ച നാടന്‍ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്.

ചില പൊലീസുകാര്‍ കണ്ണടച്ച് പാട്ട് ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കുന്നു, മറ്റു ചിലര്‍ കൈ കൊട്ടി താളം പിടിക്കുന്നുമുണ്ട്. ”പരിയാരം പോലീസ് സ്റ്റേഷനില്‍ പ്രിയ സുഹൃത്തും താവം ഗ്രാമവേദിയുടെ കലാകാരനുമായ പ്രജീഷേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹത്തുക്കളായ പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയ ..പാലോം പാലോം എന്ന പാട്ട്” എന്ന കുറിപ്പോടെ സുരേഷ് തന്നെയാണ് വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പരിയാരം പോലീസ് സ്റ്റേഷനിൽ പ്രിയ സുഹൃത്തും താവം ഗ്രാമവേദിയുടെ കലാകാരനുമായ പ്രജീഷേട്ടനെ കാണാൻ പോയപ്പോൾ അദ്ധേഹത്തിന്റെ സുഹത്തുക്കളായ പോലീസുകാർ ആവിശ്യപ്പെട്ടപ്പോൾ പാടിയ ..പാലോം പാലോം എന്ന പാട്ട്

Posted by Suresh B Pallippara on Friday, November 30, 2018