അമല പോളും നടന്‍ വിഷ്ണു വിശാലും വിവാഹിതരാകുന്നോ?

single-img
2 December 2018

നടി അമലപോളിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് രാക്ഷസനിലെ നായകൻ വിഷ്ണു വിശാൽ. അസംബന്ധ വാർത്തയാണിതെന്നും ഞങ്ങളും മനുഷ്യരാണെന്നും വിഷ്ണു സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ഞങ്ങൾക്കും കുടുംബ ജീവിതമുണ്ട്. കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറുവെന്നും വാർത്തകൾക്ക് വേണ്ടി ഇങ്ങനെ എഴുതരുത് എന്നും താരം കൂട്ടിച്ചേർത്തു.

രാക്ഷസൻ സിനിമ പുറത്തിറങ്ങിയതിന് ശേഷം വിഷ്ണു ഭാര്യ രജിനിയുമായി വേർപിരിഞ്ഞിരുന്നു. 2016ലാണ് സംവിധായകൻ എ.എൽ.വിജയ്‌യുമായുള്ള വിവാഹബന്ധം അമലപോൾ വേർപെടുത്തിയത്. രാക്ഷസൻ തിയേറ്ററുകളിൽ വലിയ വിജയം നേടിയതിനിടെയാണ് ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചത്.