അയല്‍വാസിയും പതിനഞ്ചുകാരനായ മകനും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി; ഏഴുമാസം ഗര്‍ഭിണിയായ പതിനാറുകാരി ആത്മഹത്യ ചെയ്തു

single-img
2 December 2018

ഹൈദരാബാദിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. അയല്‍വാസികളുടെ പീഡനത്തെ തുടര്‍ന്ന് ഏഴുമാസം ഗര്‍ഭിണി ആയ പതിനാറുകാരി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിയുടെ വീടിനു മുന്നിലെത്തി പ്രതിഷേധിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോഴാണ് ക്രൂര പീഡനം പുറത്ത് അറിഞ്ഞത്. ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ ക്ലാസില്‍ നിന്നും തിരികെയെത്തുന്ന പെണ്‍കുട്ടി തനിച്ചായിരുന്നു.

പിന്നീട് ക്ലാസ് കഴിയുന്നതോടെ പെണ്‍കുട്ടിയും വയലില്‍ മാതാപിതാക്കളെ സഹായിക്കാന്‍ എത്തി. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ബി സ്രീനു എന്നയാളായിരുന്നു പെണ്‍കുട്ടിയെ ഓട്ടോയില്‍ വയലില്‍ കൊണ്ടു വിട്ടിരുന്നത്. സ്രീനു പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

പിന്നീട് സ്രീനുവിന്റെ പതിനഞ്ചുകാരനായ മകനും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു. ഏഴുമാസം ഗര്‍ഭിണി ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്രീനുവിന്റെ വീട്ടില്‍ എത്തിയെങ്കിലും 5000 രൂപ നല്‍കി ഗര്‍ഭഛിത്രം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ജീവന്‍ തന്നെ അപകടത്തില്‍ ആകുമെന്ന് അറിയിച്ച് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചു.
വീണ്ടും പെണ്‍കുട്ടിയുമായി സ്രീനുവിന്റ വീട്ടില്‍ എത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.