ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡി.ജി.പിയുടെ സമ്മാനം

single-img
1 December 2018

ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സമ്മാനം. 10 വനിതാ പോലീസുകാര്‍ക്കാണ് സദ്‌സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്.

ശബരിമല ദര്‍ശനത്തിന് പോകാനൊരുങ്ങിയ ശശികലയെ മരക്കൂട്ടത്ത് വച്ച് തടയുകയും പിന്നീട് പുലര്‍ച്ചെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍.

സി.ഐ.മാര്‍ക്ക് 1000 രൂപ വീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.