‘എക്‌സ് വീഡിയോ’യുടെ പേരില്‍ പരിഹസിക്കപ്പെട്ടു; നടി റിയാമികയുടെ മരണത്തില്‍ ദുരൂഹത ?

single-img
1 December 2018

തമിഴ് സിനിമാ സീരിയല്‍ നടി റിയാമികയെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രകാശിന്റെ ഫഌറ്റിലെ ഫാനില്‍തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതേത്തുടര്‍ന്ന് റിയാമികയുടെ കാമുകനെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് റിയാമിക ആത്മഹത്യ ചെയ്തതെന്ന സംശയം പൊലീസിനുണ്ട്. ആറ് മാസത്തോളമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു.

ഇതിനിടയിലാണ് സമീപകാലത്ത് അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷയത്തിലാണ് നടി ആത്മഹത്യ ചെയ്തതെന്നും ചില ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. സജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വീഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വീഡിയോസ്.

സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക പരിഹസിക്കപ്പെട്ടിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രചാരണങ്ങളെ തള്ളി സംവിധായകന്‍ സജോ സുന്ദര്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

ബുധനാഴ്ച സഹോദരന്റെ ഫ്‌ലാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് രാവിലെ ഇരുപത്തിയാറുവയസുകാരിയായ റിയാമികയുടെ സഹോദരന്‍ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്‍ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാ മിക തമിഴ് സിനിമാ ലോകത്ത് പ്രശസ്തയായത്.