തനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ ലതയാണ് നേരിട്ടത്; ഭാര്യയെ കുറിച്ച് ഉള്ളുതുറന്ന് രജനി

single-img
1 December 2018

ശങ്കര്‍ രജനി ടീമിന്റെ 2.0 തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയാഹ്ലാദത്തിലാണ് രജനിയും അണിയറപ്രവര്‍ത്തകരും. ഇപ്പോഴിതാ തന്റെ ജീവിതവഴിയിലെ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ഭാര്യ ലതയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രജനി.

ഒരു ചാനലുമായുള്ള അഭിമുഖത്തിലാണ് രജനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയുടെ ത്യാഗത്തിന്റെ ഫലമാണ് തന്റെ നേട്ടങ്ങളും പ്രശസ്തിയുമെന്നും രജനി പറയുന്നു. തനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ ലതയാണ് നേരിട്ടതെന്നും തനിക്കു കരിയറില്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്നും രജനി പറഞ്ഞു.

വീടും കുട്ടികളും തുടങ്ങി ഒന്നും തന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും രജനി പറയുന്നു. ‘കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായി ഇരിക്കുന്നതിന് പിന്നില്‍ ലതയുടെ കഠിനാധ്വാനമാണ്.

കുടുംബത്തില്‍ നേരിട്ടിരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും എന്റെ അഭിനയ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നു,…അഭിമുഖത്തില്‍ രജനി വെളിപ്പെടുത്തി. താരത്തിനൊപ്പം പൊതു പരിപാടികളില്‍ മിക്കപ്പോഴും ലതയുണ്ടാകും.