മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ്

single-img
1 December 2018

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.

യുവതീപ്രവേശനത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു. പിന്നീടാണ് മറ്റു സംഘടനകള്‍ എതിര്‍പ്പുമായെത്തിയത്. പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പ്രത്യക്ഷപ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

നേരിട്ട് കോടതിയെ സമീപിക്കാം എന്ന തീരുമാനത്തില്‍ പിന്‍വാങ്ങിയ സംഘടന ഇപ്പോള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനില്ല എന്ന ഉറച്ച നിലപാടിലാണ്. കോര്‍കമ്മിറ്റിക്ക് ശേഷം തീരുമാനം പറയാമെന്ന നിലപാടിലാണ് എസ്എന്‍ഡിപി.

യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷം സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇപ്പോള്‍ സ്വീകരച്ചിരിക്കുന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് യോഗം നടക്കുന്നത്.