യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയില്‍പാത

single-img
1 December 2018

വിമാന വേഗമുള്ള ഹൈപ്പര്‍ ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷം കടലിനടിയിലൂടെയുള്ള റെയില്‍പാതയ്ക്കായി യുഎഇ. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കമ്പനിയാണ് സമുദ്രത്തിനടിയിലൂടെ റെയില്‍ ഗതാഗതമെന്ന ആശയം മുന്നോട്ടു വെച്ചത്.

മുംബൈ ഫുജൈറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി ആയിരിക്കും ഇത്. അതിവേഗം പാളത്തിലൂടെ തെന്നിനീങ്ങുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും സമുദ്രജല റെയില്‍ പദ്ധതിയില്‍ പരീക്ഷിക്കുക. 2000 കിലോമീറ്റര്‍ വരുന്ന ഈ നെറ്റ്‌വര്‍ക്ക് യാത്രാ ഉപാധി എന്നതിലുപരി ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കങ്ങള്‍ക്കും ഇതേ റെയില്‍ പാത ഉപയോഗിക്കാനാണ് തീരുമാനം.

യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അല്‍ സിഹിയാണ് ഇന്ത്യ യുഎഇ കോണ്‍ക്ലേവില്‍ സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍ സാധ്യത വെളിപ്പെടുത്തിയത്. ഫുജൈറ തുറമുഖത്തു നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയും പകരം മഹാരാഷ്ട്രയിലെ നര്‍മദ നദിയില്‍ നിന്നും ശുദ്ധജലം ഫുജൈറയിലേക്കു ഇന്ത്യ എത്തിക്കുകയും ചെയ്യും.