‘ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രണയം തോന്നി’; തുറന്നു പറഞ്ഞ് അനു സിത്താര

single-img
1 December 2018

ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി അനു സിത്താര. മറ്റാരോടുമല്ല, ഭര്‍ത്താവ് വിഷ്ണുവിനോടാണ് അനു സിത്താരയ്ക്ക് ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയത്. മഴവില്‍ മനോരമയുടെ വെബ് എക്‌സ്‌ക്ലൂസീവ് പരിപാടിയായ നെവര്‍ ഐ ഹാവ് എവര്‍ എന്ന പരിപാടിയിലാണ് അനു സിത്താരയുടെ വെളിപ്പെടുത്തല്‍.

അഭിനയിച്ച സിനിമകളെ കുറിച്ച് കുറ്റബോധം തോന്നിയിട്ടില്ലെന്നും അതെല്ലാം തനിക്ക് വന്ന അവസരങ്ങളായി കാണുന്നുവെന്നും അനു പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമകളെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അനു സിത്താരയുടെ മറുപടി.

ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെന്നും അനു പറഞ്ഞു. അഭിമുഖങ്ങളില്‍ ചിലപ്പോള്‍ നുണ പറയേണ്ടി വരാറുണ്ടെന്നും അനു പറയുന്നു. ഇതുവരെ സിനിമകളൊന്നും കണ്ട് ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന പറഞ്ഞ അനു ചെറുപ്പത്തില്‍ അനിയത്തിയുടെ ബ്രഷ് ഉപയോഗിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞു.