മകനെ രക്ഷിക്കണമെന്ന അപേക്ഷയുമായി നടി സേതുലക്ഷ്മി: വീഡിയോ

single-img
30 November 2018

മകന്റെ തീരാവേദനയ്ക്ക് ആശ്വാസം തേടി നടി സേതുലക്ഷ്മി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫെയ്‌സ്ബുക്കില്‍ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി കാര്യങ്ങള്‍ വ്യക്തമാക്കിയത്. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപ്പെടുകയുള്ളു.

രണ്ട് ചെറിയ കുട്ടികളാണ് മകന്. മൂത്തകുട്ടിക്ക് 13 വയേ ആയിട്ടുള്ളൂ. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക. ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നില്‍ യാചനയുമായി എത്തിയതെന്നും സേതുലക്ഷ്മി പറയുന്നു.

ഫോണ്‍ നമ്പര്‍ 9567621177

സേതുലക്ഷ്മി അമ്മ നിങ്ങളുടെ മുന്നിൽ രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകനു വേണ്ടിയുള്ള ഒരു അപേക്ഷയുമായാണ് നിങ്ങളുടെ മുന്നിൽ വരുന്നത്.ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണംസേതുലക്ഷ്മി അമ്മ :9567621177

Posted by Smart Pix Media on Friday, November 30, 2018