സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതം

single-img
30 November 2018

സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അറിയിച്ചു. ലെവിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

വിദേശ ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി നിശ്ചിത സംഖ്യയായി സ്ഥിരപ്പെടുത്താനോ ആശ്രിതരുടെ ലെവി എടുത്തുകളയാനോ പദ്ധതിയില്ല. ഇത് സംബന്ധിച്ച സംശയനിവാരണത്തിന് തൊഴിൽ, സാമൂഹിക മന്ത്രാലയത്തെ നേരിട്ട് സമീപിക്കുകയോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിനെയോ സമൂഹ മാധ്യമ അക്കൗണ്ടുകളെയോ മാത്രം ആശ്രയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ലെവി സംബന്ധിച്ച് സന്തോഷ വാര്‍ത്തയുണ്ടാകുമെന്ന് നേരത്തെ സൗദി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റാജ്ഹി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലെവി നിര്‍ത്തലാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.