ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത്; ഇതു തീരുമാനവും ആഹ്വാനവുമാണ്: ഭക്തരോട് ശശികല

single-img
30 November 2018

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക നിഷേധത്തിന് പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്കയിടരുത്. ഇതു തീരുമാനവും ആഹ്വാനവുമാണ്. ഇതിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയാറാണെന്നും കെ.പി. ശശികല പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടക്കല്‍ ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.