നാല്‍പതാമത്തെ വയസില്‍ രാഖി സാവന്ത് വിവാഹിതയാകുന്നു

single-img
30 November 2018

രാഖി സാവന്ത് വിവാഹിതയാകുന്നു. ഇന്റര്‍നെറ്റ് സ്റ്റാറായ ദീപക് കലാല്‍ ആണ് രാഖിയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുന്നത്. ഡിസംബര്‍ 31ന് അമേരിക്കയില്‍ വച്ചാകും വിവാഹം. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് വിവാഹവും രാഖി വിവാദമാക്കി മാറ്റിയത്.

‘എനിക്കും വിവാഹിതയാവാനുള്ള ശരിയായ സമയം ഇതാണെന്നു തോന്നുന്നു. ഇന്ത്യ ഗോട്ട് ഷോയില്‍ ദീപക് എന്നെ പ്രപ്പോസ് ചെയ്തപ്പോള്‍ തന്നെ യെസ് പറയണം എന്നു തീരുമാനിച്ചിരുന്നു. നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും വേണം’ രാഖി കുറിച്ചു.

രാഖി കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപക് കലാല്‍ ആണ് ഷെയര്‍ ചെയ്തത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.

ഇതിനെല്ലാം പുറമേ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വീഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് ദീപക് വാക്കു തന്നിരുന്നുവെന്നും അത് മറന്നാണ് ഇപ്പോള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. കല്യാണം ഈ തവണ തമാശയല്ലെന്നും ഉറപ്പായും ദീപക്കിനെ കല്യാണം കഴിക്കുമെന്നും രാഖി പറയുന്നു.