രജനികാന്തിനെ കാണാന്‍ കൊച്ചിയില്‍ നിന്നു ബൈക്ക് ഓടിച്ച് ചെന്നൈയിലെത്തി; പിന്നെ നടന്നത്

single-img
30 November 2018

രജനികാന്തിനെ നേരില്‍ കാണാന്‍ പോയ അനുഭവം പങ്കുവച്ചുള്ള മലയാളി യുവാക്കളുടെ കുറിപ്പ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നു. രജനിയുടെ വീടിന് മുന്നില്‍ പോയി കാത്തുനിന്ന അനുഭവമാണ് ഇവര്‍ എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പോയ്‌സ് ഗാര്‍ഡനിലെ വീടിനു മുന്നില്‍ ഞങ്ങളെ രണ്ടു പേരെയും കണ്ടപ്പോള്‍ തലൈവര്‍ തന്റെ സെക്യൂരിറ്റിയെ അരികില്‍ വിളിച്ചു ചോദിച്ചു ‘എന്താണ് അവര്‍ അവിടെ നില്‍ക്കുന്നത് ? അവര്‍ക്ക് എന്താണ് വേണ്ടെതെന്ന് ചോദിക്കൂ.’ ഒപ്പം ഞങ്ങളുടെ നേരെ നോക്കി അദ്ദേഹം പുഞ്ചിരി തൂകി.

‘സാര്‍, അവര്‍ കേരളത്തില്‍ നിന്നും അങ്ങയെ കാണാന്‍ വേണ്ടി ചെന്നൈ വരെ ബൈക്ക് ഓടിച്ചു വന്നതാണ്. കുറച്ചു ദിവസങ്ങളായി അങ്ങയെ കാണാന്‍ വേണ്ടി അവര്‍ പരിശ്രമിക്കുന്നു. ഇപ്പോള്‍ ഇളവരശന്‍ സാര്‍ ആണ് അപ്പോയിന്‍മെന്റ് കൊടുത്തത്. അങ്ങയെ കണ്ടിട്ട് വേണം അവര്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ എന്നാണ് പറയുന്നത്’. സെക്യൂരിറ്റി വിവരങ്ങളെല്ലാം തലൈവരോടു പറഞ്ഞു.

‘അയ്യയ്യോ, എന്തിനാണ് അവരെ ഇത്രയും ബുദ്ധിമുട്ടിച്ചത്. ഈ വിവരം എന്നെ നേരത്തെ തന്നെ അറിയിക്കാമായിരുന്നില്ലേ ? ‘ ഇത് പറഞ്ഞുകൊണ്ട് സാക്ഷാല്‍ തലൈവര്‍ ഞങ്ങള്‍ക്ക് അരികിലേക്ക് നടന്നു വന്നു. ശേഷം ഞങ്ങളെ തോളോടു ചേര്‍ത്തു പിടിച്ചു.

‘എന്നെ കാണാന്‍ വേണ്ടി നിങ്ങള്‍ ഇത്രയും ബുദ്ധിമുട്ടിയ വിവരം എനിക്കു അറിയില്ലായിരുന്നു. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.’ തലൈവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ ഒരായിരം വട്ടം പറഞ്ഞു ‘ തലൈവാ….. You are great ‘