‘പ്രതികരണമെടുക്കാന്‍ പി.ആര്‍.ഡി അനുമതി വേണം’; മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരു കാലത്തുമില്ലാത്ത കടുത്തനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

single-img
30 November 2018

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരു കാലത്തുമില്ലാത്ത കടുത്ത നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ഒരു വകുപ്പും നേരിട്ട് പത്രക്കുറിപ്പ് നല്‍കരുതെന്നാണ് നിര്‍ദേശം. ഇങ്ങനെ നല്‍കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ ഉറവിടം ആക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളെ ഇനി നേരിട്ട് കാണരുതെന്നും നിര്‍ദേശമുണ്ട്.

പിആര്‍ഡി വകുപ്പ് സൗകര്യം ഒരുക്കും. അക്രഡിറ്റേഷന്‍ അല്ലെങ്കില്‍ പാസ് ഉള്ളവര്‍ക്കു മാത്രമേ പിആര്‍ഡി വകുപ്പുകളിലേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്ക് പ്രവേശനം സന്ദര്‍ശക സമയത്തുമാത്രം. സെക്രട്ടറിയേറ്റ്, ഗസ്റ്റ് ഹൗസ്, റെയില്‍വെ സ്റ്റേഷന്‍, എയപോര്‍ട്ട് എന്നിവടങ്ങില്‍ പ്രതികരണമെടുക്കുന്നതിനും നിയന്ത്രണമുണ്ട്. പൊതു സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് വിവാദമായതോടെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തെറ്റുകള്‍ തിരുത്തി ഉത്തരവ് പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.