മമ്മൂട്ടിയുടെ ആ മാസ്മരിക പ്രകടനം കാണാന്‍ ആദ്യദിനം തന്നെ തീയേറ്ററില്‍ ഞാനുണ്ടാകും; മോഹന്‍ലാല്‍

single-img
30 November 2018

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മമ്മൂട്ടി ചിത്രം പേരമ്പിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രം കണ്ടവരെല്ലാം അമുദനായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം ഗംഭീരമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലാകുകയാണ്.

പേരമ്പ് തീയേറ്ററുകളിലെത്തുമ്പോള്‍ അത് കാണാന്‍ ആദ്യ ദിനം തന്നെ താനുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ മാസ്മരിക പ്രകടനം കാണാന്‍ താന്‍ തീയേറ്ററില്‍ തന്നെയുണ്ടാകുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ താരം വ്യക്തമാക്കി. അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.