മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടിക്കൊന്നു • ഇ വാർത്ത | evartha
Crime

മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടിക്കൊന്നു

പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പാര്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം. കൊലപാതകം നടത്തിയ ആരിഫിനെയും സഹായി അങ്കുഷിനെയും പൊലീസ് അറസ്റ്റുചെയ്തു.

ആരിഫും സുഹൃത്തായ സുഹാസും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇതറിഞ്ഞ ആരിഫ് സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി സുഹാസിനെ മയക്കി.

പിന്നീട് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാറില്‍ കാട്ടിലേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.