25 വയസ് കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാം: സമയപരിധി നീട്ടി

single-img
29 November 2018

25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) എഴുതാന്‍ സുപ്രീം കോടതി അനുമതി. 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി.

മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയ്യതി. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു.

സംവരണ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സി.ബി.എസ്.ഇയ്ക്ക് വിടുന്നതായും സുപ്രീം കോടതി വ്യകതമാക്കി. വിശദ വിവരങ്ങള്‍ക്ക്: www.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.