കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

single-img
29 November 2018

കാലിക്കറ്റ് സര്‍വകലാശാല നവംബര്‍ 30-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൂന്നാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ/ബി.കോം വേക്കേഷണല്‍/ബി.ടി.എച്ച്.എം/ബി.എച്ച്.എ/ബി.കോം ഓണേഴ്‌സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും, എന്‍.എസ്.എസ്/എന്‍.സി.സി/സ്‌പോര്‍ട് വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ യു.ജി റഗുലര്‍ സ്‌പെഷ്യല്‍ പരീക്ഷയും ഡിസംബര്‍ പത്തിലേക്ക് മാറ്റി.

നവംബര്‍ 30-ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളും ഡിസംബര്‍ പത്തിലേക്ക് മാറ്റി. നവംബര്‍ 30-ന് നടത്താനിരുന്ന സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയും, ഒന്നാം സെമസ്റ്റര്‍ പി.ജി (സി.സി.എസ്.എസ്) സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.