രജനിയുടെ ആരോഗ്യത്തിനും 2.0 വിജയത്തിനുമായി മണ്‍ചോറ് കഴിച്ച് ആരാധകര്‍

single-img
29 November 2018

രജനി ശങ്കര്‍ ചിത്രം 2.0 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇതിനിടയില്‍ ആരാധകരുടെ വിചിത്രമായ ഒരു സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മധുരയിലെ ഒരു കൂട്ടം ആരാധകരാണ്, രജനിയുടെ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മണ്‍ചോര്‍ കഴിച്ചത്.

വെറും നിലത്ത് ചോറ് ഇട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോറൂണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. ശങ്കര്‍ രജനിഅക്ഷയ്കുമാര്‍ കൂട്ടുകെട്ടിലൊരുക്കിയ ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

പുലര്‍ച്ചെ നാല് മണിക്കായിരുന്നു ആദ്യ ഷോ. ലോകമെമ്പാടുമായി 10000 തിയേറ്ററുകളിലും കേരളത്തില്‍ മാത്രം 458 തിയേറ്റുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.