തനിക്കു സ്ഥലംമാറ്റ ഭീഷണിയെന്ന് കാശ്മീര്‍ ഗവര്‍ണര്‍

single-img
28 November 2018

ശ്രീനഗര്‍: തനിക്കു സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു സമ്മര്‍ദമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ അനുസ്മരണച്ചടങ്ങിലാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍.

ഇ​പ്പോ​ള്‍ ഞാ​ന്‍ ഇ​വി​ടെ​യു​ണ്ട്. ഇ​ത് എ​ന്‍റെ കൈ​യി​ല​ല്ല. എ​പ്പോ​ഴാ​ണ് ഇ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തെ​ന്ന് പ​റ​യാ​നാ​വി​ല്ല. എ​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടി​ല്ലാ​യി​രി​ക്കാം. ഇ​വി​ടെ​നി​ന്നും മാ​റ്റ​പ്പെ​ടു​മെ​ന്ന ഭീ​ഷ​ണി​യു​ണ്ട്. ഇ​വി​ടെ ഇ​പ്പോ​ള്‍ താ​നു​ണ്ട്. ജ​ന​ങ്ങ​ള്‍ എ​പ്പോ​ള്‍ വി​ളി​ച്ചാ​ലും ത​ന്‍റെ ക​ട​മ നി​ര്‍​വ​ഹി​ക്കാ​ന്‍ എ​ത്തു​മെ​ന്നു ഉ​റ​പ്പു ന​ല്‍​കു​ക​യാ​ണ്- മൂ​ന്നു മാ​സം മു​മ്പ് മാ​ത്രം ചു​മ​ത​ല​യേ​റ്റെ​ടു​ത്ത സ​ത്യ​പാ​ല്‍ മാ​ലി​ക് പ​റ​ഞ്ഞു.