സമയദൈർഘ്യം മൂലം വെട്ടിമാറ്റിയ ’96’ ലെ ആ അമ്പരപ്പിക്കുന്ന സീന്‍ പുറത്ത്‍; വിഡിയോ

single-img
28 November 2018

വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്അത്രക്ക് മനോഹരമായിരുന്നു ചിത്രം. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു സീൻ. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്പരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്.


റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമാണ് സിനിമയില്‍ ഇല്ലാ‍ഞ്ഞിട്ടും ഇപ്പോള്‍ വൈറലാകുന്നത്. സമയദൈർഘ്യം മൂലം വെട്ടിമാറ്റിയത്. ഇപ്പോഴിതാ ആ മനോഹര സീൻ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിക്കാള്‍ നൽകാൻ കാരണം ഗായിക എസ്.ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്.ജാനകിയുടെ മുന്നിൽ ജാനുവിനെ എത്തിക്കുന്നതാണ് ഇൗ കഥാസന്ദർഭം. എസ്.ജാനകി സിനിമയിൽ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകർ ചോദിക്കുന്നത്.