ശബരിമല വിഷയത്തിലെ പ്രതിഷേധം:കറുപ്പണിഞ്ഞ പിസി ജോര്‍ജ് നിയമസഭയില്‍ ബിജെപിക്ക് ഒപ്പം

single-img
28 November 2018

ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കു പിന്തുണ അറിയിച്ച്‌ പി സി ജോര്‍ജും ബിജെപിയുടെ ഒ രാജഗോപാലും കറുത്ത വേഷമണിഞ്ഞ് നിയമസഭയിലെത്തി. ഇന്നു മാത്രമായിരിക്കും കറുത്ത വേഷം ധരിക്കുകയെന്ന് പി സി ജോര്‍ജ് പറഞ്ഞു. നാളെ മുതല്‍ എന്തു വേണമെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു മുതല്‍ നിയമസഭയില്‍ ബിജെപിക്ക് ഒപ്പമാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി സി ജോര്‍ജ് നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു. ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ റോഷി അഗസ്റ്റിനും എന്‍. ജയരാജും കറുത്ത വേഷമണിഞ്ഞാണു നിയമസഭയിലെത്തിയത്.