ഹോട്ടും ബോൾഡുമായി കരീന; വിവാഹശേഷം താരം തിരിച്ചെത്തുന്നു, പക്ഷെ അഭിനയിക്കാനല്ല !

single-img
28 November 2018

 

വിവാഹശേഷം സിനിമയിൽ നിന്ന് കുറച്ച് അകന്നു നിന്ന കരീന വീണ്ടും തിരിച്ചെത്തുകയാണ്. അഭിനയത്തിലൂടെയല്ല ശബ്ദത്തിലൂടെ ആണെന്നു മാത്രം. നെറ്റ്ഫ്ലിക്സിന്റെ മൗഗ്ലി: ലെജന്റ് ഓഫ് ജൻഗിൾ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ കാ എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയാണ് കരീന വീണ്ടും സിനിമയിലേക്ക് എത്തുന്നത് . ഇതിന്റെ ഭാഗമായി നടന്ന ചിത്രത്തിന്റെ പ്രദർശനത്തിനും പത്രസമ്മേളനത്തിനുമായി കരീന എത്തിയിരുന്നു. ആ വരവിലും താരം ആരാധകരെ നിരാശപ്പെടുത്തിയില്ല.

ഇത്തവണ കറുപ്പ് ഗൗണായിരുന്നു വേഷം. ഷെല്ലുകളും പ്രിന്റുകളും ഇല്ലാതെ ആഢംബരത്തിന്റെ ഭാരം ഒഴിവാക്കിയുള്ള ക്രപ് ഗൗൺ. തിയ കൗച്ചർ ഒരുക്കിയ വസ്ത്രം കരീനയ്ക്ക് നൽകിയത് സിംപിൾ ആൻഡ് ബോൾഡ് ലുക്ക്. അനുയോജ്യമായ മേക്ക് അപ്പ്, ആഭരണങ്ങളായി മോതിരവും കമ്മലും മാത്രം.

 

 

ചിത്രത്തിന്റെ പ്രദർശനത്തിനും ലഞ്ച് പാർട്ടിയ്ക്കും കരീന അണിഞ്ഞത് മേരി കന്റാൺസോ ഗൗൺ ആയിരുന്നു. കാഴ്ചയിൽ ഹോട്ട് ലുക്ക് നൽകുന്നതായിരുന്നു ഈ ഗൗൺ. മൈക്രോ സീക്വൻസുകളും സ്ട്രാപ് ഇല്ലാത്ത നെക്‌ലൈൻസുമായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. വശത്തേക്കു നീങ്ങി സ്ലിറ്റുള്ള ഗൗണിൽ പ്രിന്റിന്റെ മനോഹാരിത. ആഭരണങ്ങൾ കുറവായിരുന്നെങ്കിലും മേക്ക് അപ്പിൽ കുറച്ച് ഹോട്ട് ഷെയ്ഡുകൾ പരീക്ഷിച്ചു.

 

ഡൽഹിയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഓഫ് വൈറ്റ് സാരിയിലായിരുന്നു കരീന തിളങ്ങിയത്. നിറയെ ക്രിസ്റ്റലുകൾ പിടിപ്പിച്ച ബ്ലൗസ് ആയിരുന്നു സാരിയ്ക്കൊപ്പം ധരിച്ചത്. ബ്ലൗസിന്റെ നെറ്റ് കൊണ്ടുള്ള ബ്ലൗസിന്റെ കയ്യിലും ഷെല്ലിന്റെ തിളക്കം. കരീന എത്‌നിക് ലുക്കും ആരാധകരുടെ മനസ്സ് കവർന്നു.