നിയമസഭാ സമ്മേളനം ആരംഭിച്ചു; സഭയില്‍ പ്രതിപക്ഷ ബഹളം; പി.സി. ജോർജും ഒ. രാജഗോപാലും സഭയിലെത്തിയത് കറുത്ത വേഷമണിഞ്ഞ്.

single-img
28 November 2018

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

നിയമസഭാ സമ്മേളനത്തിന് പിസി ജോര്‍ജ് എത്തിയത് കറുപ്പ് വസ്ത്രമണിഞ്ഞാണു. ശബരിമലയെ കലാപഭൂമിയാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും കറുപ്പണിഞ്ഞാണ് എത്തിയത്.