അപ്രതീക്ഷിത നെറ്റ് ഓഫറുമായി ജിയോ; 10 GB ഡേറ്റ ഫ്രീ ! ഡേറ്റ കിട്ടിയോ എന്നറിയാൻ പരിശോധിക്കാം…

single-img
28 November 2018

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വരിക്കാര്‍ക്ക് അപ്രതീക്ഷിത ഓഫറുമായി വീണ്ടും ജിയോ. റിലയന്‍സ് ജിയോ സെലിബ്രേഷന്‍ ഓഫറിന്റെ കാലാവധി തിരഞ്ഞെടുത്ത വരികാര്‍ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്.പ്രീപെയ്ഡ് വരിക്കാർക്ക് 10 ജിബി സൗജന്യ ഡേറ്റ കൂടി നൽകുന്ന അപ്രതീക്ഷിത ഡിജിറ്റൽ പാക്കേജാണ് ജിയോ അവതരിപ്പിക്കുന്നത്. വരിക്കാർക്ക് ഏറെ ഗുണകരമായ ഇത്തരത്തിലുള്ള ആഡ്–ഓണുകൾ സമ്മാനിക്കുക ജിയോയുടെ പതിവ് രീതിയാണ്.

കഴിഞ്ഞ മാസങ്ങളിൽ ദിവസം 2 ജിബി നിരക്കിൽ നാലു ദിവസത്തേക്ക് സൗജന്യ ഡേറ്റ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ഒക്ടോബറിലും 8 ജിബി ഓഫർ നൽകി. ഇപ്പോൾ അഞ്ചു ദിവസത്തേക്ക് 10 ജിബി ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. എന്നാൽ ഡേറ്റയും കാലാവധിയും എല്ലാ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആയിരിക്കില്ല. എല്ലാ പ്രീപെയ്‍ഡ് വരിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമല്ല. തിരഞ്ഞെടുത്ത നമ്പറുകളിൽ ജിയോ അധികൃതർ തന്നെ ഈ സൗജന്യം നൽകുകയാണ് ചെയ്യുന്നത്. നേരത്തെ ഏതെങ്കിലും റീ ചാർ‌ജ് പാക്കേജിന്‍റെ വരിക്കാരായവർക്കു മാത്രമാണ് പുതിയ പാക്കേജ് നൽകിയിട്ടുള്ളത്. പുതിയ പാക്കേജിന് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം സംബന്ധിച്ച് ജിയോ ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

ആഡ്–ഓൺ ആയതിനാൽ വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല. അധിക ഡേറ്റ മാത്രമാണ് ഇതുവഴി ഉപയോക്താവിന്‍റെ കൈകളിലെത്തുക. കഴിഞ്ഞ മാർച്ചിലും ജിയോ ഇതുപോലെ 10 ജിബി ഡേറ്റ ഫ്രീയായി നല്‍കിയിരുന്നു.

ഫ്രീ ഡേറ്റ ലഭ്യമാണോ എന്നറിയാൻ മൈജിയോ ആപ്പിൽ കയറി പ്ലാൻസ് ടാബിൽ ക്ലിക്ക് ചെയ്യുക. അധിക ഡേറ്റ ലഭിച്ചിട്ടുണ്ടെങ്കിൽ ഇവിടെ കാണാവുന്നതാണ്. നവംബർ 30 വരെയാണ് അധിക ഡേറ്റയുടെ കാലാവധി.