ബീച്ചില്‍ എത്തിയ കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി: 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേര്‍ അറസ്റ്റില്‍

single-img
27 November 2018

മംഗളൂരുവിലെ പനമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വച്ചാണ് എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകനായ യുവാവും ബീച്ചില്‍ എത്തിയപ്പോഴാണു സഭവം.

യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണു സൂചന. എന്നാല്‍ യുവതി പരാതി നല്‍കിയിരുന്നില്ല. ബീച്ചില്‍ കൂട്ടമാനഭംഗം നടന്നെന്നു മൂന്നുനാലു ദിവസമായി അഭ്യൂഹം പരന്നിരുന്നു. ഇതോടെ പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞു മൊഴിയെടുത്തു.

തുടര്‍ന്നു പ്രതികളെ പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്. കേസില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ സ്വദേശിനിയാണു പീഡനത്തിനിരയായത്.