‘ശശിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാതൃകാപരം; ഇതുപോലൊരു നടപടി ആരും എടുത്തതായി അറിയില്ല’: സിപിഎമ്മിനെ വാഴ്ത്തി കാനം രാജേന്ദ്രന്‍

single-img
27 November 2018

പി.കെ.ശശി എംഎല്‍എക്കെതിരായ സി.പി.എം നടപടി മാതൃകാപരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സി.പി.എം എടുത്തതു പോലുളള നടപടി ആരും എടുത്തതായി അറിയില്ലെന്നും കാനം വ്യക്തമാക്കി.

അതേസമയം തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. തന്റെ ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ചതാണ്. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനവും അഗീകരിക്കുമെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരേ ക്രിമിനല്‍ കുറ്റമില്ല. പാര്‍ട്ടി കമ്മീഷന്‍ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പി.കെ. ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.