കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

single-img
27 November 2018

ജനതാദള്‍ സെക്യുലര്‍ നേതാവ് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ.

മാത്യു ടി. തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യുക. മാത്യു ടി. തോമസ് ഇന്നലെ രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി കത്ത് ഗവര്‍ണര്‍ക്കു കൈമാറി.

തുടര്‍ന്നാണ് പുതിയ മന്ത്രിയായി കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ സമയം സംബന്ധിച്ച് രാജ്ഭവന്‍ തീരുമാനം അറിയിച്ചത്. ചിറ്റൂര്‍ എംഎല്‍എയാണ് കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂരില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിച്ചു.