ചൂടുള്ള ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

single-img
27 November 2018

ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ദല്‍വാഡി ആഘോഷത്തിന്റെ ഭാഗമായി പാചകക്കാരന്‍ ഗുലാബ് ജാമുന്‍ പാകം ചെയ്യുകയായിരുന്നു. അതിനുവേണ്ടിയുള്ള ലായനി തിളപ്പിക്കുന്നതിന്റെ അടുത്താണ് രാജ്‌വീര്‍ നിതിന്‍ മേഘാവല്‍ എന്ന രണ്ടുവയസുകാരന്‍ കളിച്ചുകൊണ്ടിരുന്നത്.

പെട്ടന്നാണ് കുഞ്ഞ് തിളച്ച ലായിനിയിലേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെതുടര്‍ന്ന് കുഞ്ഞ് മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കുട്ടിയുടെ മരണത്തില്‍ അസ്വാഭവികതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.