യോഗ ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതിവീണു; രമേശ് ചെന്നിത്തലയ്ക്ക് പരിക്ക്

single-img
26 November 2018

പ്രഭാത വ്യായാമത്തിനിടെയുണ്ടായ വീഴ്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടതു കൈയ്ക്കു പരുക്ക്. ഉള്ളം കൈയ്ക്കു താഴെ കൈപ്പത്തിയോടു ചേര്‍ന്ന ഭാഗത്ത് അസ്ഥിക്കു നേരിയ പൊട്ടലുണ്ട്. പരിശോധനയ്ക്കു ശേഷം പ്ലാസ്റ്ററിട്ടു. ആറാഴ്ച അങ്ങനെ തുടരേണ്ടി വരും. സ്ഥിരമായി യോഗ ചെയ്യുന്ന ചെന്നിത്തല അതിനിടെ കാല്‍ വഴുതിയപ്പോള്‍ കൈ കുത്തിയതാണു പരുക്കിനു കാരണമായത്. മുന്‍നിശ്ചയിച്ച പൊതുപരിപാടികള്‍ക്കൊന്നും മാറ്റമില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.