പ്രധാനമന്ത്രിക്കെതിരേ മോശം പദപ്രയോഗങ്ങള്‍ പാടില്ല; സ്‌നേഹത്തോടെയും സംയമനത്തോടെയും ആയിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടത്; പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

single-img
26 November 2018

എതിരാളികളെ അധിക്ഷേപിക്കുന്നതും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്‌നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരേ നേരത്തെ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേവര്‍, രാജ് ബബ്ബര്‍, സി.പി. ജോഷി എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വ്യാപകവിമര്‍ശനം ക്ഷണിച്ചുവരുത്തിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.